Thu Nov 12, 2026 11:32 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

തെക്കൻ കേരളം ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടരുന്നു, മികച്ച പോളിംഗ്

HOME / Kerala December 9, 2025

കൊച്ചി: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്.

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.

സംസ്ഥാനത്ത് പോളിംഗ് അരക്കോടി കടന്നു

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കവെ 12.20 വരെ 50 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി.നാല് ജില്ലകളിൽ പോളിംഗ് 40% കടന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്.ആലപ്പുഴയിലാണ് കൂടുതൽ പോളിംഗ്.