കോതമംഗലം :നെല്ലിക്കുഴി നേർച്ചമുകൾ മസ്ജിദിൽ രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ വോട്ടിംഗ് മെഷീൻ തകരാറിലായി. 13 പേർ വോട്ട് ചെയ്തു കഴിഞ ശേഷമായിരുന്നു വോട്ടിംഗ് മെഷീൻ തകരാറിലായത്. തുടർന്ന് ഒരു മണിക്കൂറോളം പോളിംഗ് നിർത്തിവച്ചു. ഉദ്യോഗസ്ഥരെത്തി വോട്ടിംഗ് മെഷീന്റെ തകരാർ പരിഹരിച്ച ശേഷം വോട്ടിംഗ് പുനരാരംഭിച്ചു.ചേലാട് പിണ്ടിമന ഗവൺമെന്റ് യുപി സ്കൂളിലും വോട്ടിംഗ് യന്ത്രം തകരാറിലായി. 40 മിനിറ്റിനു ശേഷം തകരാർ പരിഹരിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്.



