Thu Nov 12, 2026 11:50 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ഭക്ഷണശാലകളിൽ നിന്ന് പിടിച്ചെടുക്കുന്ന മോശം ഭക്ഷണം പരസ്യമായി പ്രദർശിപ്പിക്കരുത്; മാധ്യമങ്ങളെയും അറിയിക്കരുത്; ഉത്തരവുമായി ആരോ​ഗ്യവകുപ്പ്

HOME / Kerala November 26, 2025

തിരുവനന്തപുരം: ഭക്ഷണശാലകളിൽ നിന്ന് ​ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുന്നത് പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് ആരോ​ഗ്യവകുപ്പ്. ഇത്തരത്തിൽ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുന്ന വിവരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ആരോ​ഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ആരോ​ഗ്യവകുപ്പി​ന്റെ വിചിത്ര പരാമർശം.

വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്.പരിശോധനകളും നടപടികളും കർശനമാക്കുന്നതിനായി ഒക്ടോബർ 23-ന് പുറത്തിറക്കിയ ഉത്തരവിലാണ് വിചിത്ര പരാമർശം. ഇക്കാര്യം ചൂണ്ടിക്കാട്ടി, ഇപ്പോൾ പഴയതും മോശമായതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്താലും ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം നൽകുന്നില്ല.

നടപടികളെല്ലാം രഹസ്യസ്വഭാവത്തോടെയാണ്. ഇതിൽ വകുപ്പിൽത്തന്നെയുള്ള ഒരുവിഭാഗം ജീവനക്കാർക്ക് എതിർപ്പുണ്ട്. മോശം ഭക്ഷണം വിതരണംചെയ്താൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഇങ്ങനെ നടപടിയെടുത്തകാര്യം വാർത്താമാധ്യമങ്ങളിൽ വരുന്നത് ‘അകാരണമാകുന്നത്’ എങ്ങനെയെന്നാണ് ചോദ്യം.

മാധ്യമങ്ങളിൽ വാർത്ത വരുന്നതുകൊണ്ടാണ് നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ കഴിയുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിലെ പരാമർശത്തിന്റെ ബലത്തിൽ, ഭക്ഷണശാലകളുടെ ഉടമകൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലിനൽകി നടപടി ഇല്ലാതാക്കാനും സാധ്യതയുണ്ട്. ഉത്തരവിൽ വ്യക്തതവരുത്തി, ഈ പരാമർശം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു