ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കോയമ്പത്തൂർ സമിതി രൂപീകരികരിക്കുന്നതിൻ്റെ ഭാഗമായി ചേർന്ന യോഗത്തിൽ ട്രസ്റ്റിൻ്റെ ബ്രോഷർ ചെയർമാൻ പി. മോഹൻ കുമാർ വായില്യാംകുന്ന് ഭഗവതി ക്ഷേത്ര വെളിച്ചപ്പാട് സന്ദീപ് ഗുപ്തയ്ക്ക് കൈമാറുന്നു. ട്രസ്റ്റ് കർണ്ണാടകാ റീജണൽ ഡയറക്ടർ ജി.എൻ സത്യനാരായണ , ലേഖാ .എസ്, എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് അനീഷ് തകടിയൽ , രാജേഷ് കെ.ആർ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മണ്ഡലകാലം പാലക്കാട് ഭഗവതി അനുഷ്ഠാന മണ്ഡപത്തിൽ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ശനീശ്വര ഹോമം, കലശാഭിഷേകം എന്നീ ചടങ്ങുകളിൽ ട്രസ്റ്റ് അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.




