Wed Aug 05, 2026 10:20 am
FLASH
X

അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ശിഷ്യോപനയനം

HOME / Kerala November 22, 2025

കരുനാഗപ്പള്ളി ( അമൃതപുരി  ): അമൃത സ്കൂൾ ഓഫ് ആയുർവേദയുടെ ഏറ്റവും പുതിയ ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം  ശിഷ്യോപനയനം 2025 സംഘടിപ്പിച്ചു. രാവിലെ ആറുമണിക്ക് ധന്വന്തരീ ഹോമത്തോടു കൂടി ആരംഭിച്ച ചടങ്ങുകൾക്ക് അമൃത സ്കൂൾ ഓഫ് ആയുർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദപുരി അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്ടറും അമൃത സ്കൂൾ ഓഫ് ആയുർവേദ മുൻ പ്രിൻസിപ്പാളുമായ ഡോ. എം ആർ വാസുദേവൻ നമ്പൂതിരി, സെൻ്റർ ഫോർ ടെക്സ്റ്റ്വൽ സ്റ്റഡീസ് ആന്റ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ ഡോ. കെ മുരളി, എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ അമൃത സ്കൂൾ ഓഫ് ആയുർവേദ പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. എ ൻ വി രമേഷ്, അമൃത സ്‌കൂൾ ഓഫ് സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പാൾ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് മുൻ വർഷത്തിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും പുരസ്‌കാരദാനവും നിർവ്വഹിച്ചു.