തിരുവനന്തപുരം: ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡൻ്റെ സ്മരണക്കായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നൽകുന്ന പ്രതിഭകൾക്ക് വേണ്ടി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് മുൻ മന്ത്രി ജി.സുധാകരനെ തെരഞ്ഞെടുത്തു.
2025 ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പ്രശസ്തി പത്രവും ക്യാഷ് അവാർഡും ( 25000 രൂപ) നൽകുന്നതും എൻ.കെ. പ്രേമചന്ദ്രൻ എം പി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു.



