Fri Nov 13, 2026 12:28 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

സംയോജിത ശിശുവികസന സേവന പദ്ധതി 50 വർഷങ്ങൾ പൂർത്തിയാക്കുന്നു

HOME / Kerala October 10, 2025

ICDS@50 ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50-ആം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായുള്ള ICDS@50 ലോഗോ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.

ജീവനക്കാരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും വകുപ്പിൻ്റെ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ നിന്നും ലഭ്യമായ 70 ഓളം ലോഗോകളില്‍ നിന്നാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്. അന്തിമ പട്ടികയില്‍ 3 ലോഗോകളാണ് ഉള്‍പ്പെട്ടത്. ഈ മൂന്ന് ലോഗോകളിൽ നിന്നും വകുപ്പിന് കീഴിലെ തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്ന കുട്ടി വരച്ചത് മികച്ച ലോഗോ ആയി മന്ത്രി വീണാ ജോര്‍ജ് തിരഞ്ഞെടുത്തു.”കിളി കൊഞ്ചലുകളുടെ 50 ആണ്ട് ” എന്ന ടാഗ് ലൈനും വാർഷികാഘോഷ പരിപാടിയുടെ ലോഗോയുടെ ഒപ്പം പ്രകാശനം ചെയ്യുന്നതിന് തിരഞ്ഞെടുത്തു.

2026 ജനുവരിയിൽ ഐ.സി.ഡി.എസ് അവാർഡ് വിതരണ പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50-ആം വാർഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടര്‍ ശിവന്യ, പ്രോഗം ഓഫീസര്‍ ലജിന തുടങ്ങിയവര്‍ പങ്കെടുത്തു.