Tue Sep 22, 2026 12:22 pm
FLASH
X

40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി

HOME / Kerala September 13, 2025

മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്കും മറ്റും ശമ്പളവും ഓണക്കാല അലവന്‍സും നേരത്തെ ലഭ്യമാക്കിയെന്നും ഡ്രൈവിങ് സ്‌കൂളുകള്‍ മുഖേന ഒന്നരകോടി രൂപയാണ് ലാഭമെന്നും സംസ്ഥാനത്ത് ഇറങ്ങിയ ഡബിള്‍ ഡക്കര്‍ ബസുകളെല്ലാം ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു. ബസുകള്‍ സ്വന്തം വാഹനം പോലെ ജീവനക്കാര്‍ പരിപാലിക്കണമെന്നും ഈ മുന്നേറ്റം തുടരാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.