Fri Nov 13, 2026 1:30 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പലെത്തി; വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു.

HOME / Kerala September 12, 2025

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങളും സാങ്കേതിക സംവിധാനങ്ങളും നേരിട്ടറിയാൻ ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. കബ്ര എന്ന യുദ്ധക്കപ്പൽ വിഴിഞ്ഞത്തെത്തി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഈ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കേരളാ മാരിടൈം ബോർഡിന്റെ വാർഫിൽ അടുപ്പിച്ചത്.

തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും, ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും, കടൽ സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തുറമുഖത്തിന്റെ സാങ്കേതിക മികവും പ്രവർത്തന രീതികളും സൈനികർക്ക് നേരിട്ട് മനസ്സിലാക്കാൻ ഇത് സഹായകമാകും.

41 നാവികരും 4 ഉദ്യോഗസ്ഥരും ഒരു സിവിലിയനും ഉൾപ്പെടെ ആകെ 46 പേരാണ് കപ്പലിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി സംഘം തുറമുഖത്തെ എല്ലാ സൗകര്യങ്ങളും കണ്ടു മനസ്സിലാക്കും. തുടർന്ന്, തുറമുഖത്തിന്റെ മറൈൻ വിഭാഗം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അവർക്ക് പദ്ധതിയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കപ്പൽ തിരിച്ചുപോകുമെന്ന് കേരളാ മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു.ഇതിനു മുൻപും നാവികസേനയുടെ യുദ്ധക്കപ്പലുകൾ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യവും പ്രതിരോധപരമായ സാധ്യതകളും ഈ സന്ദർശനങ്ങൾ സൂചിപ്പിക്കുന്നു.