Fri Nov 13, 2026 1:30 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനം: 65 ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.

HOME / Kerala September 11, 2025

കൊല്ലം : റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം വരുന്നു. സെപ്റ്റംബര്‍ 11 മുതല്‍ നവംബര്‍ 14 വരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നു പോകുന്ന ചില ട്രെയിനുകള്‍ 20 മിനുട്ട് വരെ വൈകിയേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഒന്നാമത്തെ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചുള്ള എയര്‍ കോണ്‍കോഴ്സ് നിര്‍മാണത്തിനായാണ് ട്രെയിന്‍ ഗതാഗത നിയന്ത്രണം. എയര്‍ കോണ്‍കോഴ്സ് നിര്‍മാണം ഒക്ടോബര്‍ 10ന് ആരംഭിക്കും. അതിന് മുന്നോടിയായി ബീം സ്ഥാപിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. ഇതിനൊപ്പം പ്ലാറ്റ്‌ഫോമിലെ കോര്‍ബെല്‍, ട്രെഡില്‍ ബീമുകളും പൊളിച്ചുമാറ്റുന്ന ജോലികളും ആരംഭിക്കും. സൗത്ത് ടെര്‍മിനല്‍ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടക്കും.

ഇത് തീവണ്ടി ഗതാഗതത്തെ ബാധിക്കുമെന്നതിനാല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്രധാന പാതകളിലൂടെയുള്ള ട്രെയിനുകള്‍ 20 മിനുട്ട് വരെ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിക്കുന്നു. നിര്‍മാണ സമയത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും യാത്രക്കാരുടെ സുരക്ഷിതമായ യാത്രക്ക് വേണ്ട മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

രാവിലെ 10.45നും 12.15നും ഇടയില്‍ ഒന്നര മണിക്കൂറും രാത്രി പത്തര മുതല്‍ പുലര്‍ച്ചെ മൂന്നര വരെയുള്ള അഞ്ച് മണിക്കൂറുമായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ട്രെയിന്‍ ഗതാഗതത്തെ പൂര്‍ണമായും ബാധിക്കാതിരിക്കാനാണ് നിര്‍മാണത്തിനായി ഇത്തരമൊരു സമയക്രമം ഏര്‍പ്പെടുത്തുന്നത്. നിര്‍മാണം നടക്കുന്ന സമയങ്ങളില്‍ തിരുവനന്തപുരത്തേക്കും എറണാകുളം ഭാഗത്തേക്കും പോകേണ്ട ട്രെയിനുകളെ കൊല്ലം സ്റ്റേഷനിലെ 5, 6, 7, 8 പാതകളിലൂടെ കടത്തിവിടും.

കൂടാതെ, തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളെ ചില സമയങ്ങളില്‍ എറണാകുളത്തേക്കുള്ള അപ് ലൈനിലൂടെ കടത്തിവിടും. ഇതുകാരണമാണ് ട്രെയിനുകള്‍ 20 മിനുട്ട് വൈകുകയെന്ന് റെയില്‍വേ അറിയിച്ചു