Fri Nov 13, 2026 1:34 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ  ആദ്യമായി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും  പുതിയ ലിങ്ക്  ഫാസ്റ്റ് പാസഞ്ചർ ബസ്സും  അനുവദിച്ചു: ആന്റണി ജോൺ എം എൽ എ .

HOME / Kerala August 27, 2025

കോതമംഗലം: കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും  പുതിയ ലിങ്ക്  ഫാസ്റ്റ് പാസഞ്ചർ ബസ്സും അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോതമംഗലം ഡിപ്പോയിലെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എ സി ബസ് ഡിപ്പോയ്ക്ക് അനുവദിക്കുന്നത്. രാവിലെ 6.30 ന് പുറപ്പെടുന്ന കോതമംഗലം – തിരുവനന്തപുരം  ബസ് സർവീസിനാണ് ഇനി മുതൽ എ സി ബസ് ഉപയോഗിക്കുക. പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്  കോതമംഗലം- എറണാകുളം- കട്ടപ്പന സർവീസുകൾക്കായും ഉപയോഗിക്കും. (6.50- കോതമംഗലം – എറണാകുളം ),(9.20- എറണാകുളം – കോതമംഗലം),(11.15-കോതമംഗലം-കട്ടപ്പന),(2.50-കട്ടപ്പന -കോതമംഗലം ),(5.35-കോതമംഗലം -എറണാകുളം ),(8.10-എറണാകുളം -കോതമംഗലം) എന്നി സമയങ്ങളിലാണ് കോതമംഗലം-എറണാകുളം- കട്ടപ്പന റൂട്ടുകളിൽ ലിങ്ക് ബസ് സർവീസ് നടത്തുന്നത്. എ സി ബസ് ഉൾപ്പെടെ കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിലേക്ക് ബസുകൾ അനുവദിച്ച  സർക്കാരിനും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും കോതമംഗലം പൗരാവലിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നതായി ആന്റണി ജോൺ എം എൽ എ പറഞ്ഞു.