Fri Aug 07, 2026 4:49 pm
FLASH
X

ടാറസ് ലോറി ഡ്രൈവർ ഉറങ്ങി റോഡ് വക്കില്‍ നിര്‍ത്തിയിരുന്ന പലവ്യഞ്ജന ലോറിയെ ഇടിച്ചു തെറിപ്പിച്ചു.

HOME / Kerala August 25, 2025

വെള്ളറട : പനച്ചമൂട്ടില്‍ ഇന്നലെ പുലര്‍ച്ചെ  2.30 ന് ആണ് സംഭവം. നെടുമങ്ങാടി ലേക്ക് പലവ്യഞ്ജനം കയറ്റിവന്ന മിനി ലോറി ഡ്രൈവര്‍ക്ക് ഉറക്കം വന്നത് കാരണം റോഡ് വക്കില്‍ വാഹനം നിര്‍ത്തിയ ശേഷം ലോറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. ചെറിയ കൊല്ല യില്‍ നിന്നും വെള്ളറടയിലേക്ക് വരികയായിരുന്ന വലിയ
 ടാറസ് ലോറി  െ്രെഡവര്‍ ഉറങ്ങി റോഡ് വക്കില്‍ നിര്‍ത്തിയിരുന്ന പലവ്യഞ്ജനം കയറ്റി വിട്ടിരുന്ന  മിനി ലോറിയെ ഇടിച്ചു തെറിപ്പിച്ചു. ടാറസ് ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം. പല വ്യഞ്ജനം കയറ്റി വിട്ടിരുന്ന  മിനിലോറി റോഡില്‍ നിന്ന് തെറിച്ച്  സമീപത്തെ  കരിക്ക് കടയിലേക്ക്  പതിച്ചു. കരിക്ക് കടയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മിനി ലോറി തകര്‍ന്നു. മിനി ലോറി മറിഞ്ഞുവീണ്  പലചരക്ക് സാധനങ്ങള്‍ മുഴുവനും റോഡില്‍ ചിതറി. വളരെ വേഗത്തിലായിരുന്നു ടാറസ് ലോറി  പുലര്‍ച്ചെ ഓടിവന്നത്. ഡ്രൈവറിന്റെ ഉറക്കം കൂടിയായപ്പോള്‍ അമിത വേഗത്തില്‍ വന്ന്  മിനി ലോറിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മിനി ലോറിക്കുള്ളില്‍  കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും സാരമായ് പരിക്കേറ്റു. അമിത വേഗത്തില്‍ വന്ന ടാറസ് ലോറിക്കും് കേടുപാട് സംഭവിച്ചിട്ടുണ്ട്.  സംഭവം അറിഞ്ഞ് വെള്ളറട പോലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങളെ സുരക്ഷിതമായി റോഡ് മധ്യത്തില്‍ നിന്നും മാറ്റി പാര്‍ക്ക് ചെയ്തു.  രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍  പ്രദേശവാസികള്‍ക്ക് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്. രാത്രിയില്‍ പനച്ചമൂട്ടില്‍ മത്സ്യങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന പ്രദേശത്താണ് പുലര്‍ച്ചെ   പലവ്യഞ്ജനം കയറ്റി വിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് വാഹനാപകടം ഉണ്ടായത്. എന്നാല്‍ മത്സ്യം കയറ്റുന്ന തൊഴിലാളികളും മത്സ്യം കൊണ്ടുവരുന്ന വാഹനവുമാണ് ആ സമയം അവിടെ ഉണ്ടായിരുന്നുവെങ്കില്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക.  എന്തായാലും ടാറസ് ലോറി അപകടത്തില്‍ ആളപായം ഉണ്ടായില്ല എന്ന ഒരു സമാധാനമാണുള്ളത്.