Fri Nov 13, 2026 1:42 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ന്യൂയോര്‍ക്കില്‍ ബസ് അപകടം: 5 മരണം; അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാരുള്‍പ്പെടെ 52 പേര്‍

GLOBAL / HOME August 23, 2025

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ന്യൂയോർക്കിൽ ഇന്ത്യക്കാരടക്കം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 54 അംഗ വിനോദസഞ്ചാരികളുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെപ്പേരും ഇന്ത്യ, ചൈന, ഫിലീപ്പീന്‍സ് സ്വദേശികളാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോച്വല്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് പ്രാദേശിക സമയം 12.30ഓടെയാണ് അപകടമുണ്ടായത്. ബഫല്ലോ നഗരത്തിനടുത്ത് പെൻബ്രോക്കിലെ ദേശീയപാതയിലാണ് സംഭവം. നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് തെക്ക് വടക്ക് 40 മൈൽ അകലെയാണ് അപകടമുണ്ടായ സ്ഥലം.അപകട കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ന്യൂയോര്‍ക്ക് സിറ്റി സ്‌റ്റേറ്റ് പൊലീസ് ട്രൂപ്പ് കമാന്‍ഡര്‍ ആന്‍ഡ്രെ റേബിബിസിയോട് പറഞ്ഞു.