Fri Nov 13, 2026 1:50 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

കെഎസ്ആർടിസി ‘ഓർമ്മ എക്സ്പ്രസ്’ യാത്ര തുടങ്ങി:ആദ്യ യാത്രക്കാരായി കെബി ഗണേഷ് കുമാറിനോടൊപ്പം പ്രിയദർശനും മണിയൻ പിള്ള രാജുവും നന്ദുവും.

HOME / Kerala August 21, 2025

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ നിരത്തിലിറങ്ങി.ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശനും നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവും നന്ദുവും ഹരി പത്തനാപുരവും ഗതാഗത മന്ത്രി ഗണേഷ് കുമാറിനോടൊപ്പം സഞ്ചരിച്ചു. ബുധനാഴ്ചയും ഓർമ്മ എക്സ്പ്രസ് ഉണ്ടായിരിക്കും.

കെഎസ്ആർടിസിയുടെ നല്ല നാളെ ലക്ഷ്യമിടുന്ന റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഓർമ്മകളിലേക്കുള്ള ഈ യാത്ര. കനകക്കുന്നിൽ വെള്ളി മുതൽ ഞായർ വരെ നടക്കുന്ന കെഎസ്ആർടിസി ഓട്ടോ എക്സ്പോയ്ക്കു വിളംബരം കൂടിയായിരുന്നു ഈ യാത്ര. ഇന്നലെ കവടിയാർ സ്ക്വയറിൽ നിന്ന് പുറപ്പെട്ട ‘ഓർമ്മ എക്സ്പ്രസ്’ രാജ്ഭവൻ, അയ്യങ്കാളി പ്രതിമ, മാനവീയം വീഥി വഴി യാത്ര ചെയ്ത് നിയമസഭയ്ക്കു മുന്നിൽ അവസാനിച്ചു.“ചെങ്ങളൂർ ജംങ്ഷനിൽ നിന്നു താൻ കയറുന്ന അതേ കെഎസ്ആർടിസി സ്റ്റുഡന്റ് ഒൺലി ബസിൽ ഇന്നത്തെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അന്ന് കയറുമായിരുന്നു. ഞങ്ങളെല്ലാം ഫുട്ബോർഡിൽ നിന്നാകും യാത്ര ചെയ്യുന്നത്”- കോളേജിലേക്കുള്ള ബസ് യാത്ര ഓർമ്മിച്ച് പ്രിയദർശൻ പറഞ്ഞു.

വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ റൂട്ടുകളിൽ കലാ- സാഹിത്യ- കായിക- ശാസ്ത്ര രംഗത്തെ പ്രശസ്തരായ മലയാളികൾ ഓർമ്മ എക്സ്പ്രസിൽ യാത്ര ചെയ്യുമെന്ന് മന്ത്രി കെ. ബി ഗണേഷ് കൂമാർ പറഞ്ഞു.“കെഎസ്ആർടിസി മലയാളിയുടെ നൊസ്റ്റാൾജിയയും അഹങ്കാരവുമാണ്. മലയാളത്തിലെ കലാകരന്മാരും സാഹിത്യകാരന്മാരും പ്രതിഭകളുമായ പലരുടേയും ജീവിതം കെഎസ്ആർടിസിയുമായി തൊട്ടു നിൽക്കുന്നതാണ്. പഠനകാലത്ത് അവരെല്ലാം ഈ ബസുകളിലായിരുന്നു. അന്നത്തെ അനുഭവങ്ങൾ ഓർമ്മ എക്സ്പ്രസിലൂടെ ഇനിയും വരും. അന്നത്തെ ബസിലെ പ്രണയങ്ങൾ, ബസിൽ പ്രണയിച്ച് വിവാഹം കഴിച്ചവർ അവരെല്ലാം വരും ദിവസങ്ങളിൽ ഓർമ്മ എക്സ്പ്രസിൽ യാത്ര ചെയ്യും”- ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.

“കേരളത്തിന്റെ ചക്രമാണ് കെഎസ്ആർടിസി. ‘ഓർമ്മ എക്സ്പ്രസിൽ’ സഞ്ചരിക്കുന്ന കേരളത്തിന്റെ അഭിമാന താരങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സുപ്രധാനമാണ്. അവരുടെ യാത്രകൾ കെഎസ്ആർടിസിയിലാണ് ആരംഭിച്ചത്. പക്ഷെ അവർ ലോകത്തേക്ക് യാത്ര ചെയ്തവരും മികച്ച കണ്ടവരുമാണ്. അവർക്കെല്ലാം കേരളത്തിന്റെ പൊതുഗതാഗതത്തിനായി നിർദ്ദേശങ്ങൾ നൽകാനുണ്ടാകും”- മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കറും ഓർമ്മ എക്സ്പ്രസിൽ യാത്ര ചെയ്തു.

1937ൽ ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്റെ ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ.ജി സാൾട്ടറെ സൂപ്രണ്ടാക്കി ആരംഭിച്ച പ്രസ്ഥാനമാണ് പിന്നീട് കെഎസ്ആർടിസി ആയി മാറിയത്. തിരുവതാംകൂർ- കൊച്ചി- മലബാർ എന്നിങ്ങനെ വ്യത്യസ്തമായിരുന്ന നാടിനെ ഐക്യ കേരളം എന്ന നിലയിൽ രൂപപ്പെടുത്തിയതിലും കെഎസ്ആർടിസിയുടെ ചരിത്രപരമായ സംഭാവനകളുണ്ട്- ഓർമ്മ എക്സ്പ്രസ് കെഎസ്ആർടിസിയുടെ ഇത്തരം ചരിത്രത്തേയും പുതുതലമുറയ്ക്കു മുന്നിലെത്തിക്കും. കെഎസ്ആർടിസിയുടെ പ്രസക്തിയും ജനകീയതയും വർദ്ധിപ്പിക്കുന്ന ഓർമ്മ എക്സ്പ്രസ് യാത്രയ്ക്ക് ജനങ്ങളും ആവേശകരമായ സ്വീകരണമാണ്.