Fri Nov 13, 2026 1:54 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ ഭാഗത്തു രാത്രി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

HOME / Kerala August 11, 2025

മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ ഭാഗത്ത് 11.08.2025 തീയതി മുതൽ 17.08.2025 തീയതി വരെ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ പണി നടക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകൂന്ന വാഹനങ്ങൾ തിരുവല്ലം – അമ്പലത്തറ – അട്ടക്കുളങ്ങര – സ്റ്റാച്യു- വി.ജെ.റ്റി- പാറ്റൂർ – ചാക്ക വഴി ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.

കഴക്കൂട്ടം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്ക് പോകൂന്ന വാഹനങ്ങൾ ചാക്ക സർവ്വീസ് റോഡു വഴി പേട്ട – പാറ്റൂർ – ആശാൻ സ്ക്വയർ- പാളയം -സ്റ്റാച്യൂ – അട്ടകുളങ്ങര – മണക്കാട് – തിരുവല്ലം വഴി പോകേണ്ടതാണ്.

കിള്ളിപ്പാലം- പവർഹൗസ് റോഡ് ഭാഗത്ത് നിന്നും ഈഞ്ചക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൂരക്കാട്ടു പാളയം – തമ്പാനൂർ – പനവിള- ആശാൻ സ്ക്വയർ – പാറ്റൂർ – ചാക്ക വഴിയോ, ശ്രീ കണ്ഠേശ്വരം – ഉപ്പിടാമൂട് – പേട്ട – ചാക്ക വഴിയോ ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.

കോവളം ഭാഗത്തു നിന്നും എയർപ്പോർട്ടിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത പരിത്തിക്കുഴി സർവ്വീസ് റോഡ് വഴി കല്ലുമൂട് – വലിയതുറ ശംഖുമുഖം റോഡിലേക്ക് തിരിഞ്ഞു പോകേണ്ടതാണ്.

അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ വാഴപ്പള്ളി- ശ്രീകണ്ഠേശ്വരം – ഉപ്പിടാമൂട് – നാലുമുക്ക് – പേട്ട – ചാക്ക വഴിയും പോകേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.

ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക്

0471-2558731, 9497990005 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.