Fri Nov 13, 2026 2:06 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

HOME / Kerala August 5, 2025

തിരുവനന്തപുരം: സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍‌ എഞ്ചിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണം. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.