Fri Nov 13, 2026 2:25 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

നെയ്യാറ്റിൻകര അമരവിള ചെക്ക് പോസ്റ്റിൽ ഹാഷിഷ് ഓയിലും;മെത്താ ഫിറ്റമിനും  പിടികൂടി

HOME / Kerala July 28, 2025

നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിൽ 1.9 04 gm ഹാഷിഷ് ഓയിലും, 1.779 gm മെത്താ ഫിറ്റമിനും   പിടികൂടി.ഇന്നലെ  രാവിലെ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന. ആഡംബര ബസ്സിൽ  യാത്ര ചെയ്തിരുന്ന യുവാവിൽ നിന്നാണ്  അമരവിള ചെക്ക് പോസ്റ്റിലെ  എക്സൈസ് ജീവനക്കാർ പരിശോധനയ്ക്കിടെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വർക്കല സ്വദേശി  അൽ അമീൻ 31കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  പാന്റി ന്റെ പോക്കറ്റിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പിടികൂടിയത്. അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ  രാജേഷ് കുമാർ , പ്രിവന്റി ഓഫീസർ സുധീഷ് , സിവിൽ എക്സൈസ് ഓഫീസർ  അമൽ  തുടങ്ങിയവർ പരിശോധിച്ച് നേതൃത്വം നൽകി.

 അടുത്തകാലത്തായി ആഡംബര ബസുകളിൽ ഹാഷിഷ് ഓയിൽ , മെത്രാ ഫിറ്റമിൻ , എംഡി എം എ  തുടങ്ങിയ മയക്കുമരുന്നു കടത്തുകൾ  കൂടി വരികയാണ് . നെയ്യാറ്റിൻകര അമരവിള ചെക്ക് പോസ്റ്റിൽ  കർശന  പരിശോധന ഉള്ളത് കാരണം കളിയിക്ക വിളയിൽ നിന്ന്  തിരിഞ്ഞു കഴക്കൂട്ടം ബൈപ്പാസ് വഴി  ആഡംബരവാഹനങ്ങൾ കടന്നുപോവുകയാണ് . ഇവിടെ പരിശോധന കുറവായതുകൊണ്ട്  സ്വകാര്യ ആഡംബര വാഹനങ്ങൾ ഇപ്പോൾ  അമരവിള ചെക്ക്പോസ്റ്റിൽ എത്താതെ ബൈപ്പാസ് വഴി കടന്നു പോവുകയാണ് .