Fri Nov 13, 2026 2:25 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

കോതമംഗലം കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഓഫീസ് അപകടാവസ്ഥയിൽ

HOME / Kerala July 27, 2025

കോതമംഗലം: കോതമംഗലം കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഓഫീസ് കെട്ടിടം കാല പഴക്കത്തിൽ  അപകട അവസ്ഥയിലായി.നവീകരിച്ച പുതിയ കെ എസ് ആർ ടി സി ബിൽഡിങ്ങിന്റെ ഉദ്ഘാടനം വൈകുന്നതിനാൽ പഴയ കെട്ടിടത്തിൽ നിന്ന് ഇത് മാറ്റിയില്ല. എറണാകുളം ജില്ലയിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസ് ആണ് കോതമംഗലത്തേത്.എന്നാൽ അപകടകരമായി നിലനിൽക്കുന്ന പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന  കെ എസ് ആർ ടി സി യുടെ ഓഫീസുകൾ, ഉദ്ഘാടനത്തിന് മുമ്പ് പുതിയ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

കെഎസ്ആർടിസി ഗ്യാരേജിന്റെ ഒരു ഭാഗവും,കൊറിയർ ഓഫീസുമാണ് നിലവിൽ അപകടകരമായഈ ബിൽഡിങ്ങിൽ പ്രവർത്തനം തുടരുന്നത്.വളരെ മോശമായ അവസ്ഥയാണ് പഴയ ബിൽഡിങ്ങിൽ നിലവിലുള്ളത്. ബിൽഡിങ്ങിന് ഭീഷണിയായി ഒരു വൻമരം പുറകുവശത്തായി നിലനിൽക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.എത്രയും പെട്ടെന്ന് കൊറിയർ ഓഫീസ് ഈ ബിൽഡിങ്ങിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യാതൊരു സുരക്ഷാ മാനദണ്ഡവും ഒരുക്കാത്ത ഈ പഴയ കെട്ടിടത്തിൽ ദിനംപ്രതി 100 കണക്കിന് ആളുകളാണ് വന്നു പോകുന്നത്. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ വേണ്ട നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.