Fri Nov 13, 2026 2:37 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

നൂറുൽ ഇസ്‌ലാം സർവ്വകലാശാല ഏഴാമത് എ.പി.ജെ അവാർഡ്  ഐ.എസ്.ആർ.ഒ. ചെയർമാൻ  ഡോ. വി. നാരായണന് കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിക്കും

HOME / Kerala July 26, 2025

തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവ്വകലാശാല ഏഴാമത് എ.പി.ജെ അവാർഡ്  ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. വി. നാരായണന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകും. കർമ്മ മണ്ഡലങ്ങളിലെ അനിതരസാധാരണമായ  മികവ് പുലർത്തുകയും അതുല്യമായ  നേട്ടങ്ങൾകൊണ്ട്  രാജ്യത്തിന്റെ  യശസ്സ്  വർധിപ്പിക്കുകയും ചെയ്‌ത പ്രതിഭകളെ ആദരിക്കുവാൻ നൂറുൽ ഇസ്‌ലാം  സർവകലാശാലയും  നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയിരിക്കുന്ന എ പി ജെ അവാർഡ്  ഐ.എസ്.ആർ.ഒ. ചെയർമാനായ ഡോ. വി. നാരായണന് സമ്മാനിക്കുമെന്ന്  ജൂറി അംഗങ്ങളായ നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ, നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസലർ  എം.എസ്. ഫൈസൽ ഖാൻ, വൈസ് ചാൻസലർ  ഡോ.ടെസ്സി തോമസ് എന്നിവർ അറിയിച്ചു.ഒരു ലക്ഷം രൂപയും ഫലകവും,പ്രശസ്തി പ്പത്രവുമടങ്ങുന്നതാണ് പുരസ്കാരം.ആഗസ്റ്റ് 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിംസ് മെഡിസിറ്റിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡ് സമ്മാനിക്കും.നാഗർകോവിൽ സ്വദേശിയായ നാരായണൻ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായിരിക്കെയാണ് ഐ.എസ്.ആർ.ഒ. ചെയർമാനായി സ്ഥാനമേൽക്കുന്നത്.

റോക്കറ്റ്, ബഹിരാകാശവാഹനം പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി. നാരായണൻ 1984-ലാണ് ഐ.എസ്.ആർ.ഒ.യിൽ ചേരുന്നത്. വിവിധ പദവികൾ വഹിച്ചശേഷം 2018 ജനുവരിയിലാണ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായത്. ഐ.ഐ.ടി. ഖരഗ്പുരിൽനിന്ന് ക്രയോജനിക് എൻജിനീയറിങ്ങിൽ എം.ടെക്കും, എയ്‌റോസ്പെയ്‌സ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി.യും നേടി. ഐ.എസ്.ആർ.ഒ.യിൽ ചേരുന്നതിന് മുൻപ്‌ ട്രിച്ചി ബി.എച്ച്.ഇ.എല്ലിൽ ആണ് ആദ്യം ജോലി ചെയ്തത്. ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെ സി25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറും, ഗഗൻയാൻ പദ്ധതിയുടെ നാഷണൽ ലെവൽ ഹ്യൂമൻ റേറ്റഡ് സർട്ടിഫിക്കേഷൻ ബോർഡ് (എച്ച്.ആർ.സി.ബി.) ചെയർമാനുമായിരുന്നു. അന്താരാഷ്ട്ര അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (ഐ.എ.എഫ്.) സ്പെയ്‌സ് പ്രൊപ്പൽഷൻ കമ്മിറ്റി അംഗവും, ഇന്റർനാഷണൽ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്സ് (ഐ.ഐ.എ.) അംഗവുമാണ് നാരായണൻ.എം .ടെക്കിൽ ഒന്നാം റാങ്കിനുള്ള ഐ .ഐ .ടി ഖരഗ്പൂരിൽ നിന്നുള്ള വെള്ളി മെഡൽ , ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) സ്വർണ്ണ മെഡൽ, റോക്കറ്റ് ആൻഡ് റിലേറ്റഡ് ടെക്നോളജികൾക്കുള്ള എഎസ്ഐ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നാരായണന് ലഭിച്ചിട്ടുണ്ട്