Fri Nov 13, 2026 2:46 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

 വി.എസ് അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ഇതിഹാസം;ശ്രേഷ്ഠ കാതോലിക്ക ബാവ

HOME / Kerala July 22, 2025

കൊച്ചി : കേരളത്തിൻ്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി  വി.എസ് അച്യുതാനന്ദന്റെ ദേഹവിയോഗത്തിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ശ്രേഷ്‌ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.സമരതീക്ഷ്‌ണതയും ത്യാഗോജ്ജ്വലവുമായ ജീവിതവും കൊണ്ട് കേരള രാഷ്ട്രീയത്തിലെ അതികായകനും സമാനതകളില്ലാത്ത ഇതിഹാസവുമായി വി.എസ് മാറിയെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.വേറിട്ട ശൈലി കൊണ്ട് മനുഷ്യൻ്റെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്‌ഠ നേടി.

സാധാരണക്കാരൻ്റെ പ്രശ്‌നങ്ങളിലും പാരിസ്ഥിതിക വിഷയങ്ങളിലും നിരന്തരം ഇടപെട്ടിരുന്ന അദ്ദേഹം ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജനപക്ഷ നേതാവായിരുന്നു. കേരളത്തിൻ്റെ സമഗ്രമായ പുരോഗതിയിൽ തൻ്റേതായ കൈയ്യൊപ്പ് ചാർത്തിയ വി.എസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നുവെന്ന് ശ്രേഷ്‌ഠ ബാവ അനുസ്മ‌രിച്ചു.കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച  വി.എസ് അച്യുതാനന്ദന്റെ ദേഹവിയോഗം പൊതു സമൂഹത്തിന് തീരാ നഷ്ട്‌ടമാണെന്നും വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് പരിശുദ്ധ സഭയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നതായി ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.