Fri Nov 13, 2026 2:51 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി

HOME / Kerala July 17, 2025

ബാലരാമപുരം ടണലിനു സമീപം വച്ചാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു


തിരുവനന്തപുരം: ബാലരാമപുരം റെയിൽവെ ടണലിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം. കുഴിത്തുറയിൽ നിന്നും പാസഞ്ചർ ട്രയിനിൽ കയറിയ കന്യാകുമാരി വിളവൻകോട് രാമൻതുറ സ്വദേശി ജാക്സൻ (31) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം 2.30 ഓടെയായിരുന്നു സംഭവം.നെയ്യാറ്റിൻകരയിൽ നിന്നുമാണ് ഇയാൾ ട്രെയിനിൽ കയറിയത്. അതേ ബോഗിയിൽ കയറിയ നഴ്സായ 31 കാരിയായ യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല ജാക്സൻ ലക്ഷ്യം വച്ചിരുന്നു. തുർന്ന് ബാലരാമപുരം ടണലിൽ ട്രയിൻ വേഗത കുറഞ്ഞപ്പോൾ മാല പൊട്ടിച്ച് ട്രയിൽ നിന്ന് ചാടാൻ ശ്രമിച്ചെങ്കിലും ഇയാൾക്ക് മാല ലഭിച്ചില്ല. യുവതി കള്ളനെന്ന് നിലവിളിച്ചു.

ട്രാക്കിൽ വീണ് പരിക്കേറ്റ ജാക്സനെ പ്രദേശവാസികളും റെയിൽവേ പൊലീസും ചേർന്ന് ബാലരാമപുരം ആശുപത്രിയിലെത്തിച്ചു. ബാലരാമപുരം പൊലീസും വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. എന്നാൽ പ്രേമനൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്ത് എത്തിയ യുവതി സംഭവത്തെപ്പറ്റി റെയിൽവേ പൊലീസിൽ വിവരമറിയിച്ചതോടെയാണ് പ്രതി മാല പൊട്ടിക്കാൻ ശ്രമിച്ച വിവരം പുറത്തു വരുന്നത്. തുടർന്ന് പാറശാല റെയിൽവേ പൊലീസ് ആശുപത്രിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു