Fri Nov 13, 2026 3:02 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

അനധികൃത സിലിക്കാമണൽ ഖനനം:യുവ വ്യവസായിയുടെ ഒറ്റയാൾ സമരം

HOME / Kerala July 12, 2025

ആലപ്പുഴ: ആലപ്പുഴയുടെ പ്രധാന ധാതുസമ്പത്തായസിലിക്കാമണൽ കടത്തിനെതിരെനിരന്തരം പ്രതികരിക്കുന്ന യുവവ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ ഒ.സി.വക്കച്ചന്റെ വേറിട്ട പ്രതിഷേധ സമരങ്ങൾ ശ്രദേയമാവുന്നു. മണൽ മാഫിയാക്കൾക്ക് എതിരെ കടുത്ത ജനാധിപത്യ സമരമാണ് അദ്ദേഹം നടത്തി വരുന്നത്. കഴിഞ്ഞ ദിവസം മണൽ കടത്തിന് എതിരെ ജില്ലാ കളക്ടർക്ക് പരാതി ഒ.സി. വക്കച്ചൻ നല്കിയിരുന്നു. ഇതിനെ തുടർന്ന് വക്കച്ചന്റെ സിമന്റ് നിറഞ്ഞ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ഒരു ലോറി സിമന്റ് നശിപ്പിച്ചു. ഇതിന് എതിരെ ഒ.സി. വക്കച്ചൻ ഉപവാസ സമരം നടത്തി. പള്ളിപ്പുറം ഒറ്റപ്പുന്ന ജംഗ്ഷനിലായിരുന്നു സമരം. നടന്നത്.സമരത്തിൽ രാവിലെ മുതൽ സമൂഹത്തിന്റെ വിവിധ രംഗത്തെ നിരവധി പേർ സമരപ്പന്തൽ സന്ദർശിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ ഒ.സി. വക്കച്ചന് നാരാങ്ങാനീര് നല്കി സമരം അവസാനിച്ചു. മണൽകടത്തിന് എതിരെ നിയമ നടപടികളും , ബഹുജന പ്രസ്ഥാനങ്ങളെ അണിനിരത്തി വ്യാപക ജനകീയ പ്രക്ഷോപങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഒ.സി. വക്കച്ചൻ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന നേതാവ് ഫ്രാൻസിസ് കളത്തുങ്കൽ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരായഎൻ കെ ശശികുമാർ, ടോണി സെബാസ്റ്റ്യൻ,ഡി രമേശൻ,വി കെ കുഞ്ഞുമോൻ , എന്നിവർ പ്രസംഗിച്ചു.