Sat Aug 08, 2026 1:36 am
FLASH
X

ഗിന്നസ്മാടസാമിയെ മർദിച്ചതിൽ പ്രതിഷേധം

HOME / Kerala July 10, 2025

പീരുമേട്:പൊതുപണിമുടക്കിൽപങ്കെടുക്കാത്തതിൻ്റെവിരോധത്തിൽഗിന്നസ്മാടസാമിയെ മർദിച്ചതിൽ പ്രതിഷേധം.കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവർത്തിച്ചതിൻ്റെ പേരിലാണ് സമരാനുകൂലികൾ മാടസാമിയെ മർദിച്ചത്. ഇടുക്കിയിൽ നിന്നുള്ള ആദ്യ ഗിന്നസ് റെക്കോർഡ് ജേതാവായ മാടസ്വാമിയെ മർദിച്ചതിന് എതിരെ അസോസിയേഷൻ ഓഫ് ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ്(ആഗ്രഹ്)-അതിശക്തമായ രീതിയിൽ അപലപിച്ചു. ആഗ്രഹ് സംസ്ഥാനസെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, സംസ്ഥാന കമ്മറ്റിയംഗം ഗിന്നസ് ലിനു പീറ്റർ എന്നിവർ മാട സാമിയെ സന്ദർശിച്ചു. കുറ്റം ചെയ്തവർക്കെതിരെ പോലീസ് നടപടി ഉണ്ടാവണമെന്ന് ആഗ്രഹ് സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു