Fri Nov 13, 2026 3:14 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ,മുവാറ്റുപുഴ എം എൽ എ   മാത്യു കുഴൽനാടൻ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം

HOME / Kerala July 9, 2025

കോതമംഗലം: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ രണ്ട് കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ എത്തിയത് പരിഭ്രാന്തി പരത്തി. കാട്ടാനകൾ കാളിയാർ കക്കടശ്ശേരി റോഡ് മുറിച്ചുകടന്ന് ആയിരത്തിലധികം വീടുകളുള്ള സൗത്ത് പുന്നമറ്റം പ്രദേശത്ത് തമ്പടിച്ചതിനെ തുടർന്ന് തദ്ദേശസ്വയംഭരണ സമിതിയും, നാട്ടിലെ പൊതുപ്രവർത്തകരും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ചേർന്ന് ജനവാസ കേന്ദ്രത്തിൽ നിന്നും അകറ്റുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല .   രാവിലെയോടുകൂടി കാളിയാർ പുഴ കടന്ന് തൊടുപുഴ നിയോജക മണ്ഡലത്തിലേക്ക് കാട്ടാനകൾ കയറിപ്പോവുകയും ചെയ്തു . പൊതുപ്രവർത്തകരും, നാട്ടുകാരും, പോലീസും ഫോറസ്റ്റുകാരും  ചേർന്ന് തിരിച്ച് കടവൂർ പ്രദേശത്തേക്ക് കടത്തിവിടുകയും നാട്ടുകാരുടെയും, ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തോടുകൂടി ഉച്ചക്ക് 12 മണിയോടുകൂടി  ആനയെ കാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്നാൽ ഈ പ്രവർത്തനങ്ങൾക്കൊന്നും യാതൊരു നേതൃത്വവും നൽകുന്നതിന് എംഎൽഎയോ, എംഎൽഎയുടെ ഓഫീസോ ഇടപെട്ടില്ലയെന്ന് ഡി വൈ എഫ് ഐ ആക്ഷേപം ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെയും, പൊതുപ്രവർത്തകരുടെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി ആനകളെ കാട്ടിലേക്ക് കടത്തിവിടുന്നതിനുള്ള ശ്രമം ആരംഭിച്ചത്. നിരന്തരമായി വന്യമൃഗ ശല്യം നേരിടുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇതിനു പരിഹാരം കാണുന്നതിന് ആവശ്യമായ ഫണ്ട് വകയിരുത്തുന്നതിന് എംപി ഡീൻ കുര്യാക്കോസോ, എംഎൽഎ മാത്യു കുഴൽനാടനോ തയ്യാറാകുന്നില്ലയെന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ പരാതി.

എവിടെയെങ്കിലും വന്യമൃഗ ആക്രമണത്തിലോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചാൽ മൃതശരീരം അടക്കം എടുത്ത് സമരാഭാസം നടത്തുന്ന എം പി ഡീൻ കുര്യാക്കോസും, എംഎൽഎ മാത്യു കുഴലാനാടനും സ്വന്തം നാട്ടിൽ ഉണ്ടായ വന്യമൃഗ ആക്രമണങ്ങളിൽ നിസ്സംഗത കാണിക്കുകയാണ്. സമീപ നിയമസഭാ മണ്ഡലമായ കോതമംഗലത്ത് എംഎൽഎ ആൻറണി ജോണിൻ്റെ  നേതൃത്വത്തിൽ വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് ട്രഞ്ചിനും ,വൈദ്യുതി വേലിക്കും വേണ്ടി വകയിരുത്തി പ്രവർത്തനം പൂർത്തീകരിക്കുകയും പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുമുള്ളത്. കോതമംഗലം നിയോജക മണ്ഡലത്തിനുള്ളിൽ കൂടുതൽ വാഹനങ്ങൾ വാങ്ങുകയും ഫോറസ്റ്റ് ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട് .എന്നാൽ വന്യമൃഗ ആക്രമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നേതൃത്വം കൊടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികൾ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് മാത്യു കുടൽനാടൻ എംഎൽഎ ഒരു ഇടപെടലുകളും നടത്തുന്നില്ല .എംഎൽഎ മാത്യു കുഴൽനാടനും, എംപി ഡീൻ കുര്യാക്കോസ് സ്വന്തം മണ്ഡലതിലെ,സ്വന്തം പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ  ഇടപെടലുകൾ നടത്തിയില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി  സെക്രട്ടറി ഷിജോ അബ്രഹാം,പ്രസിഡന്റ് അഭിലാഷ് രാജ് എന്നിവർ പറഞ്ഞു.