പാറശ്ശാല: ‘നമുക്ക് ലഹരിയില്‍ നിന്നും മുക്തരാകാം എന്ന സന്ദേശവുമായി ലഹരി വിമുക്ത പദയാത്ര വിവിധ സംഘടനയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര മുതല്‍ പാറശാല വരെ നടന്നു.നെയ്യാറ്റിന്‍കരയില്‍ നിന്നും ആരംഭിച്ച പദയാത്ര തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ .ഷിബു പി. ഉദ്ഘാടനം ചെയ്തു .ദീപശിഖ പ്രയാണ യാത്രയ്ക്ക്എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷിബു പിയും നെയ്യാറ്റിന്‍കര എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവര്‍ ഉദിയന്‍കുളങ്ങര മേജര്‍ രവി ട്രെയിനിങ് അക്കാദമി ഡയറക്ടര്‍ രതീഷ് കുമാറിന് കൈമാറി.ഈ സന്ദേശം യാത്രയുടെ ക്യാപ്റ്റന്മാരായി പാറശാല മുന്‍ എം.എല്‍. എ. റ്റി. ജോര്‍ജ്,കേരള നാടാര്‍ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ്ഡോ. ജെ.ലോറന്‍സ്,ശ്രീനാരായണ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പിരാകോട്കെ. രാമചന്ദ്രന്,ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മഞ്ചവിളകാം കാര്ത്തികേയന്,കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ്, ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റെ കെ. അജിത് കുമാര്‍, ചെങ്കവിള ഹെല്‍ത്ത് ഹെയര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ അജന്ത .എസ് .റ്റൈറ്റസ്, ഗാന്ധി മിത്ര മണ്ഡലം ചെയര്മാന് അഡ്വ. ബി.ജയചന്ദ്രന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി. പദയാത്രയില്‍ വിവിധ സംഘടനാ നേതാക്കളായ മരുതത്തൂര്‍ ബിനു,നിതിന്‍ .എം .എ,വാര്‍ഡ് മെമ്പര്‍മാര്‍ അശ്വതി പ്രമോദ്, തുഞ്ചന്‍ വേദി സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ താരാ എസ്,പാറശാല മേഖല നന്മയുടെ രക്ഷാധികാരിയുംസിനിമ സീരിയല്‍ താരവുമായ പാറശ്ശാല വിജയന്, നന്മയുടെ ജില്ലാ സെക്രട്ടറി ഒഡീസ സുരേഷ്, പ്രദീപ് മരുതത്തൂര്തുടങ്ങിയവര് പങ്കെടുത്തു.



