Tue Sep 22, 2026 8:37 pm
FLASH
X

കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

HOME / Kerala July 5, 2025

മൂന്നാർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ് വെള്ളി രാത്രി കാട്ടാന എത്തിയത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ നാട്ടുകാർ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.