നെയ്യാറ്റിന്‍കര : വിദ്യാഭ്യാസവും വിവേകവും വിദ്യാര്‍ഥികളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമെന്ന് ആര്യാവര്‍ത്ത് ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഷൈജു ഡേവിഡ് ആല്‍ഫി അഭിപ്രായപ്പെട്ടു.പുതുതലമുറ അടക്കമുള്ള പൊതുസമൂഹത്തെ ആപത്കരമായ വിധത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ലഹരിക്കെതിരെ നെയ്യാറ്റിന്‍കര അസോസിയേഷന്‍ ഫോര്‍ റൂറല്‍ ഡവലപ്പ്മെന്‍റ് (നാര്‍ഡ്) രൂപം നല്‍കിയ `രക്ഷ`യുടെ ലഹരിവിരുദ്ധ ക്യാന്പയിനും നാര്‍ഡിന്‍റെ പ്രതിമാസ സാംസ്കാരിക സദസ്സും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര ഡോ. ജി.ആര്‍ പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ നാര്‍ഡ് ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ അധ്യക്ഷനായിരുന്നു. നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ യു.കെ ലാല്‍കൃഷ്ണ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷംനാ ബീഗം സന്ദേശം നല്‍കി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. അജിത, നഗരസഭ കൗണ്‍സിലര്‍ എസ്. സുമ, നാര്‍ഡ് രക്ഷാധികാരി മാന്പഴക്കര രാജശേഖരന്‍നായര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ജി.ആര്‍ അനില്‍, അയണിത്തോട്ടം കൃഷ്ണന്‍നായര്‍, മുന്‍ കൗണ്‍സിലര്‍ സുമകുമാരി, നാര്‍ഡ് കോര്‍ഡിനേറ്റര്‍ ടി.കെ തുഷാര എന്നിവര്‍ സംബന്ധിച്ചു. എല്‍എല്‍ബി റാങ്ക് ജേതാവ് പൂജയെ അനുമോദിച്ചു. ചികിത്സാസഹായ വിതരണം ചെയ്തു.



