Tue Sep 22, 2026 9:20 pm
FLASH
X

വിഎസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; നിലവിലെ ചികിത്സാ രീതികൾ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

HOME / Kerala July 1, 2025

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ് സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം സർക്കാരിന്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച് ആശുപത്രിയിൽ എത്തി അദ്ദേഹത്തെ പരിശോധിച്ചു. എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ്. ഈ മാസം 23-നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വി എസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.