Sat Aug 08, 2026 5:56 am
FLASH
X

റോഡിലെ അറ്റകുറ്റ പണി മുടങ്ങുന്നു നെയ്യാറ്റിൻകരയിൽ  ഗതാഗതക്കുരുക്ക്

HOME / Kerala June 28, 2025

 നെയ്യാറ്റിൻകര ;കരമന കളിയിക്കാവിള  പാതയിൽ   ബിഎസ്എൻഎൽ  ഇന്റെ  കേബിൾ മാൻ ഹോൾ  തകർന്നിട്ടു മാസങ്ങളായി.  വീതികുറഞ്ഞ ദേശീയപാതയിൽ നാലോളം  വലിയ ഗർത്തങ്ങളുണ്ട് . ഇതുമൂലം ദിവസേന ട്രാഫിക് തടസ്സമാണ്‌ .റോഡിൽ അറ്റകുറ്റ പണി നടത്താത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ്‌ അഹമ്മദ്‌ റഈസ് ന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഋഷി എസ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിനീത് കൃഷ്ണ, കൗൺസിലർ ഗ്രാമം പ്രവീൺ, റോയ് റൊമാൻസ്, അരുൺ സേവിയർ, അരുൺ തിരുപുറം, റിന്റു , അമൽ മോഹൻ, അമൽ ഗ്രാമം, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ  ദേശീയ പാത ഉപരോധിക്കുമെന്ന്  ഗ്രാമം പ്രവീൺ  മാധ്യമങ്ങളോട് പറഞ്ഞു .