മൂവാറ്റുപുഴ: സിവിൽ സർവ്വീസ് അക്കാദമി മൂവാറ്റുപുഴയിൽ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എഐ എസ് എഫ് പ്രതിഷേധം നടത്തി.എംഎൽഎയുടെ അനാസ്ഥയെ തുടർന്ന് മൂവാറ്റുപുഴയ്ക്ക് നഷ്ടപ്പെട്ട സിവിൽ സർവീസ് അക്കാദമി പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് എ.ഐ.എസ്.എഫിൻ്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് അക്കാദമി പ്രവർത്തിച്ചിരുന്ന ഇപ്പോൾ ഉപയോഗശൂന്യമായി തീർന്ന കെട്ടിടത്തിനു മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധ സമരം എഐഎസ്എഫ് സംസ്ഥാനവൈസ് പ്രസിഡൻ്റ് ഗോവിന്ദ് എസ് കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നന്ദന കെ എസ് അധ്യക്ഷ വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറിചിൻജോൺ ബാബു ,സൈജൽ പാലിയത്ത് ,ജിനേഷ് ഗംഗാധരൻ ,ബേസിൽ ബാബു ,ആഞ്ചോ റോയി എന്നിവർ സംസാരിച്ചു



