Sat Aug 08, 2026 5:55 am
FLASH
X

 ഒന്നര വർഷം മുൻപ് കാണാതായ ഹേമചന്ദ്രൻ ;ദ്ര്യശ്യം മോഡൽ  കൊലപാതകം പ്രതിയായ അജീഷും,ജ്യോതിഷും കസ്റ്റഡിയിൽ

HOME / Kerala June 28, 2025

കോഴിക്കോട്; കോഴിക്കോ ട്  സ്വദേശി ഹേമചന്ദ്രനെ ഒന്നരവർഷം മുൻപ് കാണാതായിരുന്നു ഇന്നലെ  ഇയാളുടെ  മൃതദേഹം  കൊലപാതകി പോലീസിനു  കട്ടി കൊടുത്തു .ധനപരമായ ഇടപാടാണ് കൊലപാതകത്തിന് പിന്നിൽ .കഴിഞ്ഞ മാർച്ചിലാണ്‌ ഹേമചന്ദ്രനെ  കാണാതാകുന്നത് .കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമായിരുന്നു താമസം .ഹേമചന്ദ്രനെ കാണാതായ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ്  ദൃശ്യം മോഡൽ കൊലപാതകമാണെന്ന്  മനസ്സിലായത് .വളരെ ആസൂത്രണം ചെയ്തു നടത്തിയ  കൊലയാണിത് .മൃതദേഹം മറവുചെയ്യാൻ സഹായിച്ച രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ ഉണ്ട് .തെരമ്പാടി വനത്തിനുള്ളിൽ  കുഴിച്ചിട്ട നിലയിൽ മൃതശരീരം കണ്ടെത്തിയത് .തെളിവെടുപ്പിന് കൊണ്ടുവന്നപ്പോളാണ് പുറം ലോകം ഈ വിവരം അറിയുന്നത് .ഹേമചന്ദ്രനാണ് ഇതെന്ന് ഉറപ്പിക്കണമെങ്കിൽ  ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ട് .ഇതുവരെയുള്ള പരിശോധനയിൽ ഇത് ഹേമചന്ദ്രനായിരിക്കും എന്നാണു സൂചന .പ്രതിയായ  അജീഷും,ജ്യോതിഷും മൃതദേഹം കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തത് .വനത്തിൽ പരിശീലനം ലഭിച്ച നായ്ക്കളുടെ സാന്നിധ്യത്തിൽ നടത്തിയ   പരിശോധനയിലാണ്  കുഴിച്ചുമൂടിയ മൃതദേഹം അഴുകാത്ത നിലയിലാണ്  കണ്ടെത്തിയത് . ഇൻക്യുസ്റ്  നടത്തി  പോസ്റ്റ് മാർട്ടത്തിനായി ഉഡുപ്പി  മെഡിക്കൽ കോളേജിലേക്ക് മാറ്റും .ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു വരും .ക്രൈം ബ്രാഞ്ചും,മെഡിക്കൽകോളേജു പോലീസും ചേർന്നാണ് അന്വേഷണം .