ഡൽഹിയിൽ ജീവിക്കുന്നതിന്‍റെ ഏറ്റവും സന്തോഷങ്ങളിലൊന്ന് ഇവിടുന്ന് പോകാൻ സാധിക്കുന്ന യാത്രകളാണ്. വടക്കൻ ഇന്ത്യയിലേക്കും വടക്കു കിഴക്കൻ ഇന്ത്യയിലേക്കും കാശ്മീർ, ഗുജറാത്ത് തുടങ്ങിയ ഭാഗങ്ങളിലേക്കും ഡൽഹിയിൽ നിന്ന് മികച്ച കണക്ടിവിറ്റിയാണുള്ളത്. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ദിവസം ലീവ് കിട്ടിയാലും എവിടെ പോകും എന്നോർത്ത് ആശങ്കപ്പെടേണ്ടതില്ല.തിക്കും തിരക്കുമില്ലാതെ, സഞ്ചാരികളുടെ ബഹങ്ങളില്ലാതെ ,ടിക്കറ്റ് കിട്ടുമോ എന്ന ആശങ്കയില്ലാതെ പോയി വരുവാൻ സാധിക്കുന്ന കുറച്ചിടങ്ങൾ. വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും രണ്ടോ മൂന്നോ അവധി കിട്ടി യാത്രകള് പോകാൻ തയ്യാറെടുക്കുന്നവർക്കുമെന്നാം ഈ സ്ഥലങ്ങൾ ഉറപ്പായും പ്രയോജനപ്പെടും.
ബാരോഗ്, ഹിമാചൽ പ്രദേശ്

ഡൽഹിയിൽ നിന്ന് 290 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാരോഗ് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ആറു മുതൽ 7 മണിക്കൂർ വരെ റോഡ് മാർഗം യാത്ര ചെയ്താലേ ഇവിടെയെത്താൻ സാധിക്കൂ. ആധുനിക ലോകത്തിന്‍റേതായ വലിയ സൗകര്യങ്ങളോ ആഢംബരങ്ങളോ ഇവിടെ കണ്ടെത്തൻ കഴിയില്ലെങ്കിലും നിങ്ങളുടെ മനസ്സിന് സന്തോഷിക്കാൻ വേണ്ട കാഴ്ചകൾ ഇവിടെ ആസ്വദിക്കാം. ശിവാലിക് മലനിരകളുടെ ഭംഗിയാണ് ഇവിടുത്തെ ഏറ്റവും ആകർഷണം. കൽക്ക- ഷിംല റെയില്‍പാത ഇതുവഴിയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ഫോട്ടോ എടുക്കുവാനും ഇവിടെ സാധ്യതകളണ്ട്. പ്രസന്നമായ കാലാവസ്ഥ, പൈൻ മരങ്ങൾ, ഫോറസ്റ്റുകൾ, ബാരോഗ് ടണൽ എന്നിങ്ങനെ സന്ദർശിക്കേണ്ട സ്ഥലങ്ങളും ഇവിടെ കുറേയുണ്ട്. ഹിമാചൽ രുചികൾ ആസ്വദിക്കാതെ ഇവിടുന്നു മടങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട.
നഹാൻ, ഹിമാചൽ പ്രദേശ്

ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ ദൂരത്തിലാണ് ഹിമാചൽ പ്രദേശ് മലനിരകളിലെ നഹാൻ സ്ഥിതി ചെയ്യുന്നത്. ഡൽഹിയില്‍ നിന്ന് റോഡ് മാർഗം വരുന്നവർക്ക് ആറു മണിക്കൂർ യാത്രയെങ്കിലും വേണം ഇവിടേക്ക് എത്തുവാൻ. ഹിമാചലിലെ മറ്റു ഹില്‍ സ്റ്റേഷനുകൾ പോലെ ഇവിടെ തിരക്ക് കാണാനില്ല. കൊളോണിയൽ കാലത്തെ കെട്ടിടങ്ങളും തിരക്കില്ലാത്ത തെരുവുകളും പച്ചപ്പും ചേർന്നു നിൽക്കുന്ന മനോഹരമായ കാഴ്ചകളാണ് ഇവിടെ കാണാനുള്ളത്. എല്ലാത്തിലും ലാളിത്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
ശെഖാവതി, രാജസ്ഥാൻ

രാജസ്ഥാനിലേക്ക് യാത്രയെങ്കിൽ ജയ്പൂര്, ഉദയ്പൂർ,ജയ്സാൽമീര്‍ തുടങ്ങിയ സ്ഥലങ്ങളായിരിക്കും മനസ്സിലെത്തുക. എന്നാൽ നിങ്ങൾ ഇത്തവണ പോകേണ്ടത്, അധികമാരും പോകാത്ത ശെഖാവതിയിലേക്കാണ്. ഡല്‍ഹിയിൽ നിന്ന് 270 കിമി അകലെ സ്ഥിതി ചെയ്യുന്ന ശെറാവതിയിലേക്ക് റോഡ് മാർഗം ചുരുങ്ങിയത് 6 മണിക്കൂർ യാത്രയുണ്ട്. ചരിത്രവും സംസ്കാരവും പരമ്പരാഗത കാഴ്ചകളും ഒക്കെയുള്ള ഇവിടെ പ്രധാനം ഹവേലികളാണ്. ഇവിടുത്തെ ഭംഗിയുള്ള ഓരോ കെട്ടിടങ്ങൾക്കും വലിയ കഥകൾ പറയുവാനുണ്ടാകും. രാജസ്ഥാന്‍റെ പാരമ്പര്യം പരിചയപ്പെടാനും രുചികൾ



