Fri Nov 13, 2026 7:51 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങി രണ്ട് എം. എ. കോളേജ് താരങ്ങൾ

Sports April 23, 2025

കോതമംഗലം :സ്വാമി വിവേകാനന്ദ അണ്ടർ 20  ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ട് കായിക താരങ്ങൾ.ഛത്തീസ്ഗഡിലെ നാരായൺപൂറിൽ ഈ മാസം 29  നു നടക്കുന്ന മത്സരത്തിലാണ് കോതമംഗലം എം. എ കോളേജിലെ അൽഫാസ് കെ. ഇ, അക്ഷയ് കെ. എസ് എന്നി ഫുട്ബോൾ താരങ്ങൾ കേരളത്തിന്‌ വേണ്ടി  കളിക്കളത്തിൽ ഇറങ്ങുന്നത്. കേരളം ബീഹാറിനെയാണ് നേരിടുന്നത്.എം എ കോളേജിൽ ഡിഗ്രി ഒന്നാംവർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയാണ് അൽഫാസ് ഫാസ്.ബികോം ഒന്നാം വർഷ വിദ്യാർത്ഥിയാണ് അക്ഷയ്. ഈ കഴിഞ്ഞ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ മത്സരങ്ങളിൽ എം.ജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഈ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആ പ്രകടനമാണ് ഇവരെ സംസ്ഥാന ടീമിന്റെ ക്യാമ്പിലേക്ക് വഴി തെളിയിച്ചത്.അൽഫാസ് കോതമംഗലം നെല്ലിക്കുഴി സ്വദേശിയും,അക്ഷയ് എറണാകുളം സ്വദേശിയുമാണ്.കേരള ടീമിൽ ഇടം നേടിയ ഇരുവരെയും എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്,  കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ  ആശംസകൾ അറിയിച്ചു