Thu Nov 12, 2026 10:52 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി

Kerala / Flash / HOME / Latest News November 12, 2026

തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കിവരുന്ന തനത് ഭവനപദ്ധതിയിലേക്കും, പട്ടികജാതി വികസന വകുപ്പിൽ എസ്.സി. പ്രമോട്ടർ തസ്തികയിലെ നിയമനത്തിലേക്കും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി അപേക്ഷയോടൊപ്പം ഹാജരാക്കാൻ സാധിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരം നൽകാൻ ബഹു. പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നിർദ്ദേശം നൽകി. റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് അതോറിറ്റികൾ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിലുണ്ടാകുന്ന കാലതാമസം മൂലം അർഹരായ അപേക്ഷകർക്കും ഉദ്യോഗാർത്ഥികൾക്കും അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.

തനത് ഭവനപദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 നവംബർ 16 ആണ്. നിശ്ചിത അവസാന തീയതിക്കകം ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ കഴിയാത്ത അപേക്ഷകരിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപേക്ഷകൾ സ്വീകരിക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഇല്ലെങ്കിലും അപേക്ഷ സ്വീകരിക്കണം. അപേക്ഷകൾ പരിശോധിക്കുന്ന സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അവസരം നൽകണം. ആവശ്യമായ സാക്ഷ്യപത്രങ്ങൾ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന കാരണത്താൽ അപേക്ഷകൾ നിരസിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യരുത്. അപേക്ഷകൾ പരിശോധിക്കുന്ന കാലപരിധിക്കുള്ളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അപേക്ഷകർക്ക് സമയം നൽകണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എസ്.സി. പ്രമോട്ടർ നിയമനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 12 ആണ്. അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകളും സ്വീകരിക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടില്ലെന്ന കാരണത്താൽ ഇത്തരം അപേക്ഷകൾ നിരസിക്കരുത്. സമർപ്പിക്കാൻ സാധിക്കാത്ത സർട്ടിഫിക്കറ്റുകൾ പ്രമോട്ടർ നിയമനത്തിനായി നടക്കുന്ന അഭിമുഖ സമയത്ത് ഹാജരാക്കുന്നതിന് മതിയായ അവസരം നൽകണം. ഇക്കാര്യത്തിൽ എല്ലാ ഓഫീസുകളിലും അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഏകീകൃത നടപടി ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags: , ,