Sat Nov 07, 2026 7:56 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

HOME / Flash / Kerala / Latest News November 7, 2026

എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാർ ആണെന്നുള്ളതാണ് കമ്മീഷണറുടെ റിപ്പോർട്ട്. മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരാണ് പിന്നില്‍ എന്ന് വ്യക്തമാണ്. അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും എക്സൈസ് മന്ത്രി മറുപടി പറയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കെഎസ്‌ഇബി – കരാർ- വൈദ്യുതി കരാർ വലിയ അഴിമതിയുടെ ഭാഗമാണ്. അതിന് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയത്. മുൻ സർക്കാർ ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഇപ്പോള്‍ പുറത്തുവന്ന വിവാദത്തിലാണ് മറുപടി പറയേണ്ടത്. കാലടി സർവകലാശാലയിലെ വിദ്യാർഥികളുടേത് ന്യായമായ സമരമാണ്. സർവകലാശാലയുടേത് കടന്നാക്രമണ രീതിയാണ്. പരിഷ്കൃത സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ശിക്ഷാരീതിയാണിതെന്നും ബിജെപിയുടെ ഭരണം കോണ്‍ഗ്രസിലൂടെ നടപ്പാക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.