Sat Nov 07, 2026 7:56 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്

HOME / Flash / GLOBAL / Latest News November 7, 2026

തിരുവനന്തപുരം: ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച 45-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ അതിഥിയായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷും. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു മേയറെ ലോക പ്രശസ്തമായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലേക്ക് ക്ഷണിക്കുന്നത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രമുഖരായ എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമടങ്ങുന്ന അതിഥികള്‍ക്കൊപ്പമാണ് മേയര്‍ വി.വി. രാജേഷിനും ക്ഷണം. പുസ്തകോത്സവത്തിലെ ഔദ്യോഗികമായ വിവിധ പരിപാടികളില്‍ ഇന്ന് രാജേഷ് സംബന്ധിക്കും. ഈ മാസം 15 വരെ നീളുന്ന പുസ്തകമേളയില്‍ 124 രാജ്യങ്ങളില്‍ നിന്നായി 2,673 പ്രസാധകരും പങ്കാളികളും അണിനിരക്കും.
ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും രാജേഷ് പങ്കെടുക്കും. തിരുവനന്തപുരത്തു നിന്നുള്ള പ്രവാസികളുമായി പ്രത്യേക ചര്‍ച്ചയും വിവിധ മേഖലകളിലുള്ളവരുമായി മേയറുടെ കൂടിക്കാഴ്ചയും ഇന്നുണ്ടാകും. പരിപാടികള്‍ക്കു ശേഷം ഇന്ന് (ശനി) രാത്രിയോടെ മേയര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും.

Tags: , ,