Fri Oct 30, 2026 4:51 pm
FLASH
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ      |      ശങ്കരാ… നാദശരീരാ പരാ’; ‘ശങ്കരാഭരണം’ വീണ്ടും തിയറ്ററുകളിലേക്ക്      |      പ്രതിധ്വനി ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി കലോത്സവം 2026: രജിസ്ട്രേഷന്‍ ആരംഭിച്ചുനവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കില്‍രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ      |      ഭാഭയുടെ സ്വപ്നങ്ങളും ശാസ്ത്രീയ സ്വയംപര്യാപ്തതയും      |      തമിഴ്നാട്ടിൽ അധികാരവും ഉത്തരവാദിത്തവും: വിവാദങ്ങൾക്കിടയിൽ വികസനത്തിന്റെ ചോദ്യങ്ങൾ      |      ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്      |      വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല.      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      
X

ശങ്കരാ… നാദശരീരാ പരാ’; ‘ശങ്കരാഭരണം’ വീണ്ടും തിയറ്ററുകളിലേക്ക്

Entertainment / Flash / HOME / Latest News / Malayalam October 30, 2026

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സംഗീതചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു. കെ. വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ചിത്രം നവംബറിൽ ലോകവ്യാപകമായി റീ-റിലീസ് ചെയ്യും. മലയാളം, തമിഴ് പതിപ്പുകളിലാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. 4K അൾട്രാ എച്ച്.ഡി ദൃശ്യനിലവാരത്തിലും 7.1 സറൗണ്ട് സൗണ്ട് മികവിലുമാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ശ്രീലാൽ ദേവരാജാണ് ചിത്രത്തിന്റെ ഡിജിറ്റൽ റീമാസ്റ്ററിങ്ങിന് നേതൃത്വം നൽകിയത്.

പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ വിതരണം ചെയ്യുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും സംഗീതജ്ഞന്റെ ജീവിതത്തിലെ സംഘർഷങ്ങളും മാനുഷികബന്ധങ്ങളുടെ ആഴവും മനോഹരമായി അവതരിപ്പിച്ച ചിത്രമാണിത്. ജെ.വി. സോമയാജുലു, മഞ്ജു ഭാർഗവി, രാജലക്ഷ്മി, തുളസി, ചന്ദ്രമോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കെ.വി. മഹാദേവന്റെ സംഗീതവും എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഹൃദ്യമായ ആലാപനവും ചിത്രത്തെ കാലാതീതമായ സംഗീതാനുഭവമാക്കി മാറ്റി. ‘ശങ്കരാ… നാദശരീരാ പരാ’ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമലങ്കരിക്കുന്നു. തലമുറകൾ മാറിയിട്ടും ചിത്രത്തിലെ ഗാനങ്ങൾക്കുള്ള സ്വീകാര്യതയ്ക്ക് കുറവുണ്ടായിട്ടില്ല.

ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രമാണ് ‘ശങ്കരാഭരണം’. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. 1980-ൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയിൽനിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയതും ചിത്രത്തിന്റെ നേട്ടങ്ങളിൽ ഒന്നാണ്. രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കപ്പെട്ട അപൂർവ ബഹുമതിയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

പുതിയ സാങ്കേതിക മികവോടെ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോൾ പഴയകാല പ്രേക്ഷകർക്ക് ഗൃഹാതുരമായ ഓർമകളിലേക്കുള്ള മടക്കവും പുതിയ തലമുറയ്ക്ക് ഒരു ക്ലാസിക് സിനിമ ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരവുമാകും ലഭിക്കുക.

Tags: ,