Sat Jul 18, 2026 1:31 am
FLASH
X
booked.net

കാത്തിരിപ്പിന് വിരാമം; ജനനായകന്‍ റിലീസ് പ്രഖ്യാപിച്ചു

Entertainment July 16, 2026

ജൂലൈ 23ന് ചിത്രം തീയറ്ററുകളിലെത്തും.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നായകനായ ജനനായകന്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം തീയറ്ററുകളിലെത്തും.

എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. കഴിഞ്ഞ ദിവസം ജനനായകന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോസ്റ്റര്‍ വിജയ് പങ്കുവച്ചിരുന്നു. സി. ജോസഫ് വിജയ്യുടെ ‘ജനനായകന്‍’ എന്നാണ് സിനിമയുടെ ടൈറ്റിലില്‍ എഴുതിയിട്ടുണ്ടായിരുന്നത്.

ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിജയുടെ അവസാന ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം.