Sun Sep 20, 2026 4:41 am
FLASH
X

അമൃത സ്‌കൂൾ ഓഫ് ആയുർവേദയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ പരിപാടി

HOME / Kerala June 26, 2026

കരുനാഗപ്പള്ളി : ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അമൃത സ്‌കൂൾ ഓഫ് ആയുർവേദയും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനും സംയുക്തമായി 2026 ജൂൺ 25 വ്യാഴാഴ്ച ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അമൃതേശ്വരി ഹാളിൽ നടന്ന പരിപാടിയിൽ അമൃത സ്‌കൂൾ ഓഫ് ആയുർവേദ പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. രമേഷ് എൻ. വി. അധ്യക്ഷത വഹിച്ചു.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ . ജോയ്,  സുരേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ  പ്രശാന്ത് എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കും വിശദീകരിച്ചു.

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രവി കൃഷ്ണൻ ലഹരി സംബന്ധമായ കുറ്റകൃത്യങ്ങളുടെ നിയമവശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. അമൃത സ്‌കൂൾ ഓഫ് ആയുർവേദയിലെ പ്രസൂതി തന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും അന്തർദേശീയ അംഗീകാരമുള്ള സബ്സ്റ്റൻസ് യൂസ് പ്രൊഫഷണലുമായ ഡോ. പാർവതി ഉണ്ണികൃഷ്ണൻ ലഹരി ഉപയോഗത്തിന്റെ ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങളെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റെടുത്തു. ചടങ്ങിൽ ഡോ. രമേഷ് എൻ. വി. അതിഥികളെ ആദരിച്ചു. ഓപ്പറേഷൻ തൂഫാൻ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് അമൃത സ്‌കൂൾ ഓഫ് ആയുർവേദയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. രമേഷ് എൻ. വി. സ്വാഗതപ്രസംഗം നടത്തുന്നു