Sun May 17, 2026 11:36 am
FLASH
X
booked.net

ഭൂമാഫിയ സംഘം കാർ അടിച്ചു തകർത്തു

Kerala / News May 16, 2026

തിരുവനന്തപുരം: കടകംപള്ളി വെൺപാലവട്ടത്ത് ഗ്രീൻപാർക്കിൽ കോർപ്പറേഷൻ പൊതു വഴി മതിൽ കെട്ടി അടച്ച് ഭൂമി തട്ടി എടുക്കാൻ ശ്രമിച്ച ഭൂമാഫിയക്കെതിരെ ആർ ഡി ഒ യ്ക്ക് പരാതി നൽകുകയും ആർ ഡി ഒ ഉത്തരവ് പ്രകാരം ഭൂഉടമകൾ മതിൽ പൊളിച്ച് വഴി സ്ഥാപിക്കുകയും ചെയ്തതിൽ സ്ത്ഥലത്തെ ഭൂമാഫിയയും ഗുണ്ടയുമായ വിജയകുമാർ ഭൂഉടമകളായ അനീഷ് കുമാറിനെയും മഹേഷ് കുമാറിനെയും കാറിനകത്തിട്ട് കല്ലെറിഞ്ഞ് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ഗുണ്ടാ വിളയാട്ടം നടത്തുകയും കാറ് അടിച്ച് തകർക്കുകയും ചെയ്തു. സ്ഥലത്തെ ഭൂ ഉടമകളെ ഭീക്ഷണിപ്പെടുത്തിയും വഴി കെട്ടി അടച്ചും വസ്തുക്കൾ കൈക്കലാക്കുന്ന സംഘങ്ങൾ ഈ പ്രദേശത്തെ ഭൂഉടമകളുടെ പേടിസ്വപ്നമാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഭൂമാഫിയകൾ എല്ലാ വസ്തുക്കളുടെയും പൂർണ്ണ വിവരം വില്ലേജിൽ നിന്നും സ്വാധീനം ഉപയോഗിച്ച് നേടി എടുക്കുന്നു. കടകംപള്ളി വില്ലേജിൽ ഭൂ മാഫിയകൾക്ക് പൂർണ്ണ സ്വാതന്ത്യംവും ഭൂമിയുടെ വിവരങ്ങൾ ചോർത്തി നൽകുകയുമാണ് ചെയ്യുന്നത്. ആക്രമണത്തിൽ പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.