Sat May 16, 2026 4:25 am
FLASH
X
booked.net

തട്ടേക്കണ്ണിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 13 പേർക്ക് പരുക്ക്

Kerala / News May 15, 2026

കോതമംഗലം :നേര്യമംഗലം – ഇടുക്കി റോഡിൽ എറണാകുളത്തുനിന്നു കട്ടപ്പനയ്ക്ക് പോകു കയായിരുന്ന സ്വകാര്യ ബസ് തട്ടേക്കണ്ണി ഓഡിറ്റ് വണ്ണിനു സമീപം മറിഞ്ഞ് ഒട്ടേറെ പേർക്കു പരുക്ക്. എറണാകുളത്തുനിന്നു കുമളിയിലേക്കു പോകുകയായിരുന്ന കൊച്ചിൻ ബസാണ് അപകടത്തിൽപെട്ടത്. വ്യാഴം വൈകിട്ട് ആയിരുന്നു അപകടം. പരുക്കേറ്റ 13 പേരെ ഇടു ക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുമ്പാവൂർ സ്വദേശികളായ ശ്രാമ്പിക്കൽ കദീജ (67), ശ്രാമ്പിക്കൽ റംല (49), ശ്രാമ്പിക്കൽ ഫർഹാന മറിയം (7). അസം സ്വദേശി 

ബിലാൽ (28), മുരുകൻ (53), മുരിക്കാശേരി ഐക്കര ഗോഡ്‌വിൻ (20), കരിമ്പൻ പേമ്പേനിക്കൽ  നോയൽ (21), ചെമ്പകപ്പാറ നെല്ലിക്കൽ ബിന്ദു ജോയി (52), വാഴത്തോപ്പ് വയലപ്പിള്ളിൽ മിനി (53), കട്ടപ്പന പാറയിൽ ഹയ (4), കീരിത്തോട് മന്തിരിക്കൽ അംബിക (42), പെരുമ്പാവൂർ പാറേക്കാട്ടിൽ അമീർ (11) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടസമയം ബസിൽ ഡ്രൈവറും കണ്ടക്ട‌റും അടക്കം 41 പേരായിരുന്നു ഉണ്ടായിരുന്നത്.