Sun Sep 20, 2026 12:46 pm
FLASH
X

പത്മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്‍ സംഗീത പുരസ്‌കാരം അരുണ്‍ ജി എസ് നല്‍കി

HOME / Kerala May 15, 2026

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര റസിഡന്‍സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാന്‍ നല്‍കുന്ന പത്മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്‍ സംഗീത പുരസ്‌കാരം  സംഗീതജ്ഞന്‍ അരുണ്‍ .ജി. എസ്സിന്  പ്രമുഖ  സംഗീതജ്ഞയായ   ഡോ. ഭാവനാ രാധാകൃഷ്ണന്‍ നല്‍കി. പുരസ്‌കാര വിതരണ വേളയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിഎസ് സജീവ് കുമാര്‍ സംഗീത അധ്യാപകരായ വെള്ളായണി അശോക് കുമാര്‍, ശിവപ്രസാദ്, രാജീവ് ആദികേശവ്, നെയ്യാറ്റിന്‍കര കൃഷ്ണന്‍, ഫ്രാന്‍ പ്രസിഡന്റ് എസ് .കെ. ജയകുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. തലയല്‍ പ്രകാശ്, സംഘടനാ സെക്രട്ടറി ശശികുമാരന്‍ നായര്‍, എം. ശ്രീകാന്ത്,  നിലമേല്‍ മുരളീധരന്‍ നായര്‍, ടി. മുരളീധരന്‍, ജി പരമേശ്വരന്‍ നായര്‍, എം സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍. പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ഡോ. ഭാവന രാധാകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ചിത്രം.ഡോ. ഭാവനാ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.