Sat Nov 07, 2026 11:13 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര ഉടൻ; ടിക്കറ്റുകളിൽ ലിംഗവിവരങ്ങൾ രേഖപ്പെടുത്തി കണക്കെടുപ്പ് തുടങ്ങി

HOME / Kerala May 9, 2026

കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന്റെ മുന്നോടിയായി യാത്രക്കാരുടെ കൃത്യമായ കണക്കെടുപ്പ് ആരംഭിച്ചു. ടിക്കറ്റ് മെഷീനുകളിൽ മാറ്റം വരുത്തി യാത്രക്കാരുടെ ലിംഗവിവരങ്ങൾ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകി. പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിദിനം എത്ര സ്ത്രീകൾ ബസ്സുകളെ ആശ്രയിക്കുന്നുണ്ടെന്നും അതിനായി എത്ര തുക നീക്കിവെക്കേണ്ടി വരുമെന്നും കൃത്യമായി കണക്കാക്കാനാണ് ഈ നീക്കം. യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരണ്ടികളിൽ ഒന്നാണ് സ്ത്രീകളുടെ സൗജന്യ യാത്ര.

നിലവിലെ കണക്കനുസരിച്ച് പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 23.5 ലക്ഷം യാത്രക്കാരിൽ 45 ശതമാനത്തോളം സ്ത്രീകളാണ്. ഓർഡിനറി, സൂപ്പർഫാസ്റ്റ് ബസ്സുകളിലായി പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിമാസം 90 കോടി രൂപയോളം അധിക ബാധ്യത വരുമെന്നാണ് പ്രാഥമിക നിഗമനം. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കെഎസ്ആർടിസിക്ക് ഈ ബാധ്യത എത്രത്തോളം താങ്ങാൻ കഴിയുമെന്ന ചർച്ചകളും ഇതിനോടൊപ്പം ഉയരുന്നുണ്ട്. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സൗജന്യ യാത്രാ പദ്ധതിയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ചുരുങ്ങിയ ദിവസത്തെ കണക്കുകൾ ശേഖരിച്ച് റിപ്പോർട്ട് നൽകാനാണ് ജീവനക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പ് വാഗ്ദാനം എത്രയും വേഗത്തിൽ പ്രാവർത്തികമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സ്ത്രീ യാത്രക്കാർ.