Tue Aug 04, 2026 11:33 am
FLASH
X

കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് തെരുവുകളിൽ പ്രതിഷേധം ശക്തം

HOME / Kerala May 9, 2026

തിരുവനന്തപുരം : കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് കനക്കുന്നു. തെരുവുകളിൽ വിഡി സതീശന്റെ ഫ്ളക്സിൽ പോസ്റ്റർ ഒട്ടിച്ചും പ്രവ‍ർത്തകർ പ്രതിഷേധിക്കുന്നുണ്ട്. കൂലിക്കെടുത്ത ആളിനെ കണ്ട് പേടിച്ചെന്ന് പറഞ്ഞേക്കെന്നാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയേറ്റ് പരിസരത്ത് ഫ്ലക്സുകളിൽ പോസ്റ്ററുകൾ ഒട്ടിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. എന്നാൽ ഇതിനുപിന്നിൽ കെസിഅനുകൂലികളാണെന്നാണ് വിവരം.കഴിഞ്ഞദിവസം കെസിയുടെ ഫ്ലക്സുകൾ നശിപ്പിച്ചിരുന്നു. 102 സീറ്റുമായി കോൺഗ്രസ്സും യു.ഡി.എഫും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത് എന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി എന്നും അദ്ദേഹം കുറിച്ചു.

അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ചുള്ള തർക്കം തെരുവിലേക്ക് നീങ്ങുന്നതിനിടയിൽ പരസ്യപ്രകടനങ്ങൾ ഒഴിവാക്കണമെന്നാവശ്യവുമായി വി ഡി സതീശൻ രം​ഗത്തെത്തിയിരിക്കുകയാണ്. ഫേസുബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശൻ പ്രതികരിച്ചിരിക്കുന്നത്. പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം എന്നും അത്തരം നടപടികളിൽ നിന്ന് പ്രവർത്തകർ പിൻമാറണമെന്നും അദ്ദേഹം കുറിച്ചു.