Tue Aug 04, 2026 11:35 am
FLASH
X

ദേശീയപാതയിൽ ആറ്റിങ്ങലിൽ വാഹനാപകടം

HOME / Kerala May 8, 2026

ആറ്റിങ്ങൽ മിഷൻ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് നടന്ന വാഹനാപകടത്തിൽ നാലു വാഹനങ്ങൾ കൂട്ടിഇടിച്ചു. രണ്ടുപേർക്ക് പരിക്ക്.സിഎസ്ഐ ജംഗ്ഷനിൽ യൂട്ടേൺ തിരിയുന്നതിനായി കാത്തുകിടന്ന വാഗണർ കാറിന്റെ പുറകിൽ മറ്റൊരു വാഹനം നിർത്തിയിരിക്കുകയായിരുന്നു .ഈ സമയം അമിതമായ സ്പീഡിൽ വന്ന പാൽവാൻ പുറകിൽ കിടന്ന കാറിൽ ഇടിച്ചു . അതിനെ തുടർന്ന് രണ്ട് കാറുകളും മുന്നോട്ടു നീങ്ങി എതിർ ദിശയിൽ കൊല്ലം ഭാഗത്തേക്ക് പോയ ആഡംബര കാറിൽ ഇടിച്ചു . ഈ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറു റോഡിലേക്ക് പതിച്ചു .പാൽ വാനിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റതായി അറിയുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.