Fri May 01, 2026 6:07 pm
FLASH
X
booked.net

കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കേണ്ട ഫുട്പാത്തില്‍ ആര്‍ച്ച് കെട്ടേണ്ട ഇരുമ്പ് സാധനങ്ങള്‍ നിക്ഷേപിച്ചതോടെ  യാത്രക്കാര്‍ ദുരിതത്തില്‍

Kerala / News May 1, 2026

വെള്ളറട : ആര്‍ച്ച് നിര്‍മ്മിക്കുന്നതിനുള്ള ഇരുമ്പ് വളയങ്ങള്‍ ഫുട്പാത്തില്‍ നിക്ഷേപിച്ചതോടെ  കാല്‍നടയാത്രക്കാര്‍ ദുരിതത്തിലായി. ആനപ്പാറ വനം വകുപ്പ് കെട്ടിടത്തിന്റെ മുന്നിലുള്ള ഫുട്പാത്ത് കയ്യേറിയാണ്ആര്‍ച്ച് നിര്‍മ്മിക്കാനുള്ള ഇരുമ്പ് സാധനങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡ്  കയ്യേറിയാണ് ഫുട്പാത്തില്‍ ഇരുമ്പ് സാധനങ്ങള്‍ നാളുകളായ്  നിക്ഷേപിച്ചിരിക്കുന്നത്. ഫുട്പാത്ത് കഴിഞ്ഞാലുടന്‍തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ്. ഓട്ടോയും മറ്റു അനുബന്ധ വാഹനങ്ങളും  പാര്‍ക്ക് ചെയ്യുന്നതിനായി വെള്ളലൈന്‍ വരച്ച്  സ്ഥലം ഒരുക്കപ്പെടുത്തിയിട്ടുള്ള സ്ഥലത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറ്.

ഫുട്പാത്തും വാഹന പാര്‍ക്കിംഗ്‌നുള്ള സ്ഥലവും കൂടെ കഴിയുമ്പോള്‍ യാത്രക്കാര്‍ റോഡിലൂടെ സഞ്ചരിക്കണം. വാഹനങ്ങള്‍ ചീറിപ്പായുന്ന പ്രധാന റോഡിലുള്ള സഞ്ചാരം വളരെയേറെ അപകട മുണ്ടാകുന്നുണ്ട്. ആര്‍ച്ചിനുള്ള സാധനങ്ങള്‍ നിര്‍മ്മാണ സാധന ഉടമയുടെ വീടിന്റ പരിസരത്തോ ഏതെങ്കിലും സുരക്ഷിതമായ സ്ഥലത്തോ നിക്ഷേപിക്കുന്നതിന് പകരം കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന ഫുട്പാത്തില്‍ ഇരുമ്പ് ദണ്ഡുകള്‍ നിക്ഷേപിച്ചതിനെതിരെ  നാട്ടുകാര്‍ പലകുറി നിക്ഷേപിച്ചവരോട് പറഞ്ഞിട്ടും  അതിനെ നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്ന്  പരാതിയുണ്ട്. ഇത് സംബന്ധിച്ച് കാല്‍നടയാത്രക്കാരും പ്രദേശവാസികളും വെള്ളറട പഞ്ചായത്തില്‍ വിവരം അറിയിച്ചുവെങ്കിലും അവരും ചെവി ക്കൊണ്ടില്ല.

അടിയന്തിരമായി  കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന ഫുട്പാത്തില്‍ നിന്നും ആര്‍ച്ച് നിര്‍മ്മാണ സാധനസാമഗ്രികള്‍  പൂര്‍ണ്ണമായും നീക്കംചെയ്ത് കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിനുള്ള അവസരമൊ രുക്കണമെന്നുള്ളതാണ്   പ്രദേശവാസികളുടെ ആവശ്യം. ഒരു അപകടം സംഭവിച്ചതിനുശേഷം മേല്‍ നടപടികളുമായി ബന്ധപ്പെട്ട് നീങ്ങുന്നതിനേക്കാള്‍ നല്ലത് അപകടമുണ്ടാകുന്നതിനു മുന്‍പ് തന്നെ  സാധനങ്ങള്‍ നിക്ഷേപിച്ച ആളെ കൊണ്ടുതന്നെ ഇവിടെ നിന്ന് നീക്കി സുരക്ഷിതമായ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിക്കാന്‍ വേണ്ട ക്രമീകരണം ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.ചിത്രം.ആനപ്പാറ വനം വകുപ്പ് കെട്ടിടത്തിന്റെ മുന്നിലുള്ള ഫുട്പാത്ത് കയ്യേറി ആര്‍ച്ച് നിര്‍മ്മിക്കാനുള്ള ഇരുമ്പ് സാധനങ്ങള്‍ നിക്ഷേപിച്ച നിലയില്‍.

Tags: , ,