മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ദേശീയപാതയിൽ കല്ലമ്പലം ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. മന്ത്രിക്ക് പരിക്കൊന്നുമില്ല. എതിരെ വന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് അറിയുന്നു . കാർ ഓടിച്ചിരുന്ന വഞ്ചിയൂർ സ്വദേശിയെ കല്ലമ്പലം പോലീസ് പിടികൂടി .കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി.




