Fri Apr 24, 2026 5:01 pm
FLASH
X
booked.net

ലോക ഭൗമദിനാചരണം നടത്തി

Kerala / News April 24, 2026

തിരുവനന്തപുരം: തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള ജൈവ വൈവിധ്യ ബോർഡും മ്യൂസിയം, മൃഗശാല വകുപ്പുമായി സഹകരിച്ച് ലോക ഭൗമദിനാചരണം നടത്തി. പശ്ചിമഘട്ടത്തിൽ നിന്നുള്ള അപൂർവ വൃക്ഷച്ചെടികൾ മ്യൂസിയം വളപ്പിൽ നട്ടുപിടിപ്പിച്ചായിരുന്നു ഉദ്ഘാടനം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. അനിൽ കുമാർ, ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ & റിസർച്ച് സെന്റർ ഡയറക്ടർ ഡോ. ശ്രീകുമാർ, തിരുവനന്തപുരം വിമാനത്താവളം മേധാവി രാഹുൽ ഭട്കോടി, സിഎസ്ആർ സെബാസ്റ്റ്യൻ ബ്രിറ്റോ എന്നിവർ പ്രസംഗിച്ചു.