Sun Nov 08, 2026 3:27 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ ഇനി എളുപ്പമാകും

HOME / Kerala April 21, 2026

ജനന മരണ രജിസ്ട്രേഷനുകളിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്താൻ സാക്ഷ്യപത്രത്തിനായി ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട. സാക്ഷ്യപത്രത്തിന് പകരം രണ്ട് വ്യക്തികളുടെ പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ തിരുത്തിനൽകാമെന്ന് സർക്കാർ നിർദേശം നൽകി.ജനന രജിസ്ട്രേഷനിൽ മാതാപിതാക്കളുടെ പേര് തിരുത്താൻ നിലവിൽ നോട്ടറി, രണ്ട് ഗസ്റ്റഡ് ഓഫിസർമാർ, വില്ലേജ് ഓഫിസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചാണ് ഇതുവരെ തിരുത്തൽ വരുത്തിയിരുന്നത്.

മാതാപിതാക്കളുടെ പേരിലെ തെറ്റ്, ഇനിഷ്യൽ ചേർക്കൽ, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കൽ, മേൽവിലാസത്തിലുണ്ടാവുന്ന അക്ഷരം തുടങ്ങിയവ തിരുത്തുന്നതിനും പുതിയവ ചേർക്കുന്നതിനുമാണ് കടമ്പകളേറെ കടക്കേണ്ടിയിരുന്നത്.ശരിയായ വിവരങ്ങൾ എന്താണെന്ന് തെളിയിക്കുന്ന രേഖകൾക്കൊപ്പം രണ്ട് വ്യക്തികളുടെ പ്രസ്‌താവനകൾ കൂടി സമർപ്പിച്ചാൽ രജിസ്ട്രാർക്ക് അപേക്ഷകളിൽ തിരുത്തൽ വരുത്തുന്നതിന് പുതിയ ഭേദഗതികൾ പ്രകാരം നടപടികൾ സ്വീകരിക്കാനാകും.