Sat Nov 07, 2026 11:57 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

രണ്ടാംഘട്ട ചർച്ചകളിൽ അനിശ്ചിതത്വം ; നാവിക ഉപരോധം പിൻവലിക്കാതെ പ്രതിനിധി സംഘത്തെ അയക്കില്ലെന്ന് ഇറാൻ

GLOBAL / HOME April 20, 2026

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഇറാൻ- അമേരിക്ക രണ്ടാംഘട്ട നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം. യു,​എസിന്റെ നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പാകിസ്ഥാനിലേക്ക് പ്രതിനിധി സംഘത്തെ അയക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് പാകിസ്ഥാൻ വിദേശ കാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇറാൻ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ഫോൺ സംഭാഷണം നടത്തുമെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ രണ്ടാഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദിലെത്തുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ സംഘത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉണ്ടാകില്ലെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങളാണ് ജെ.ഡി. വാൻസിന്റെ പിൻമാറ്റത്തിന് പിന്നിലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.അതേസമയം വിദേശ പ്രതിനിധി സംഘങ്ങളുടെ വരവിന്റെ പശ്ചാത്തലത്തിൽ വൻസുരക്ഷാ ക്രമീകരണങ്ങളാണ് ഇസ്ലാമാബാദിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ റെഡ് സോൺ പ്രദേശങ്ങളിൽ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി വിന്യസിച്ചിരിക്കുന്നത്.